ഏഷ്യാ കപ്പിൽ ഗ്രൂപ്പ് എ മത്സത്തിൽ ബഹ്റിനെ വീഴ്ത്തി തായ്ലൻഡിന് അഭിമാനജയം. എതിരില്ലാത്ത ഒരു ഗോളിനാണ് തായ് സംഘത്തിന്റെ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ വൻ തോൽവി ഏറ്റുവാങ്ങിയ തായ്ലൻഡിന് ആശ്വാസം പകരുന്നതാണീ ജയം.
ദുബായിലെ റാഷിദ് അൽ മഖ്തും സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധികാരമായിരുന്നില്ല തായ്ലൻഡിന്റെ ജയം. പന്തടക്കത്തിലും ആക്രമണത്തിലും ബഹ്റിൻ തന്നെയായിരുന്നു മുന്നിൽ. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ യു.എ.ഇയെ സമനിലയിൽ തളിച്ച ബഹ്റിൻ ഇന്നും മികച്ച് കളിച്ചെങ്കിലും ഗോളാക്കാനായില്ല. മത്സരത്തിന്റെ 68-ാം മിനിറ്റിൽ ചനതിപ് സോങ് ക്രാസിനാണ് തായ്ലൻഡിന്റെ വിജയഗോൾ നേടിയത്.
ഇന്ത്യക്കെതിരെ തോറ്റതോടെ വൻ തിരിച്ചടി നേരിട്ട തായ്ലൻഡ് പരിശീലകൻ മിലോവൻ റജേവാച്ചിനെ പുറത്താക്കിയിരുന്നു. തുടർന്ന് ചുമതലയേറ്റ താൽക്കാലിക പരിശീലകൻ സിരിസാക്ക് യോധ്യതായുടെ കീഴിൽ നേടിയ വിജയം ടീമിന് അഭിമാനമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യ ഇന്ന് യു.എ.ഇയെ നേരിടും