SHARE

രണ്ടു സീസണുകളോളം കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന സഹപരിശീലകന്‍ താങ്‌ബോയ് സിങ്‌തോ ഇനി ഡെല്‍ഹി ഡൈനാമോസ് എഫ്‌സിയുടെ സഹപരിശീലകന്‍. അടുത്ത സീസണ്‍ മുതല്‍ ഒഡീഷയിലേക്ക് കൂടുമാറുന്ന ഡെല്‍ഹി ടീം സോഷ്യല്‍മീഡിയയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

ബ്ലാസ്റ്റേഴ്‌സില്‍ ഇന്ത്യന്‍ താരങ്ങളുടെ കരാര്‍ ഉറപ്പിക്കുന്നതിന്റെ ചുമതല കൂടി ഷില്ലോംഗ് ലജോംഗ് എഫ്‌സിയുടെ മുന്‍ പരിശീലകന് ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലുള്ള ഡെല്‍ഹി ഈ സീസണില്‍ ഇതുവരെ കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല. പുതിയ സീസണിലേക്ക് തങ്ങളും കടന്നിരിക്കുകയാണെന്ന് ഈ പ്രഖ്യാപനം അടിവരയിടുന്നു.