SHARE

.കേരള ബ്ലാസ്റ്റർസിന്റെ ബോസ്നിയൻ താരം എനസ് സിപോവിച് വരും സീസൺ മുതൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകില്ല. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം തന്നെയാണ് വിവരം പുറത്തുവിട്ടത്. 31 കാരനായ താരം കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. പ്രതിരോധ നിരക്കാരനായ സിപ്പോവിച്ച് ബ്ലാസ്റ്റർസിനായി 14 മത്സരങ്ങളിൽ നിന്നായി 1 ഗോളും നേടിയിട്ടുണ്ട്.

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വളരെ നന്ദി കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പോസ്റ്റ് ചെയ്ത് അടിക്കുറിപ്പിലൂടെയാണ് സിപ്പോവിച്ച് ക്ലബ് വിടുന്നത് ആരാധകരെ അറിയിച്ചത് ” കേരള ബ്ലാസ്റ്റേഴ്‌സിനോട് വിടപറയാൻ സമയമായി, എന്റെ സഹതാരങ്ങൾക്കും കോച്ചിംഗ് സ്റ്റാഫിനും മാനേജ്‌മെന്റിനും നന്ദി, അതിനേക്കാൾ പ്രധാനമായി ഈ വമ്പൻ ക്ലബ്ബിൽ എന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി ഞാൻ വിട പറയുന്നു, എന്നാൽ നമുക്ക് ഉടൻ കാണം” സിപ്പോവിച്ച് പറഞ്ഞു