SHARE

കഴിഞ്ഞ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കരുത്തായിരുന്നു വിൻഡീസ് താരം ആന്ദ്രെ റസൽ. എന്നാൽ ഇക്കുറി ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ റസലിനായിട്ടില്ല. ബാറ്റിങ്ങിൽ ഇതുവരെ ഫോം കണ്ടെത്താത്ത താരം ബൗളിങ്ങിൽ ഭേദപ്പെട്ട് നിൽക്കുന്നുണ്ട്. എങ്കിലും താരത്തിന് സ്ഥിരം അവസരം നൽകുകയാണ് ടീം.

ഫോമായാൽ ഏത് ബൗളിങ് നിരയേയും തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള താരമാണ് റസൽ. എന്നാൽ സീസൺ പകുതി പിന്നിട്ടിട്ടും ഫോമിലെത്താത്ത റസൽ ടീമിന് ബാധ്യതയാകുകയാണെന്നാണ് മുൻ ഇന്ത്യൻ താരം പ്ര​ഗ്യാൻ ഓജ പറയുന്നത്.

റസൽ ഒരിക്കലും കളി മെച്ചപ്പെടുത്തുന്നില്ല, കളിശൈലിയിൽ മാറ്റങ്ങൾ വരുത്താൻ റസൽ തയ്യാറായിട്ടല്ല, മറ്റ് പ്രധാന കളിക്കാരെയൊക്കെ നോക്കു, അവരൊക്കെ കാലത്തിനനുസരിച്ച് കളിയോടുള്ള സമീപനം തന്നെ മാറ്റി, എന്നാൽ റസൽ ഇപ്പോഴും നാല് വർഷം മുമ്പത്തെ പോലെ തന്നെയാണ് കളിക്കുന്നത്, ഇത് വലിയൊരു ബാധ്യതയാണ് ടീമിന്, സ്പോർട്സ്ടോക്കിനോട് ഓജ പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്ലിൽ റസലിന്റെ കിടിലൻ പ്രകടനമായിരുന്നു കൊൽക്കത്തയുടെ ഹൈലൈറ്റ്. 14 മത്സരങ്ങളിൽ നിന്ന് 510 റൺസാണ് അന്ന് റസൽ അടിച്ചുകൂട്ടിയത്.