SHARE

 

മറ്റൊരു സൂപ്പര്‍ താരത്തെ കൂടി സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഈ സീസണിലേയ്ക്ക് യുണൈറ്റഡ് മുമ്പേ നോട്ടമിട്ടിരിക്കുന്ന താരമായിരുന്നു ടോട്ടനത്തിന്റെ ക്രിസ്റ്റിയന്‍ എറിക്‌സണ്‍. ഈ നിക്കത്തിലാണ് യുണൈറ്റഡിനു പിഴച്ചത്.

താരവുമായി ടോട്ടനത്തിന്റെ കരാര്‍ അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എറിക്‌സണുമായി യുണൈറ്റഡ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത്. എന്നാല്‍ യുണൈറ്റഡിന്റെ ഓഫര്‍ താരം നിരസിച്ചതായും തനിക്കു ഇംഗ്ലണ്ടില്‍ കളിക്കുന്നതിനേക്കാള്‍ സ്‌പെയിനില്‍ കളിക്കാനാണ് താത്പര്യം എന്നും അറിയച്ചതായാണ് വിവരം.

താരത്തെ എങ്ങെനെയും കൂടെ നിര്‍ത്താന്‍ ടോട്ടനവും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എറിക്‌സണന്റെ പ്രതിഫലം ആഴ്ചയില്‍ 200,000 യൂറോ ആക്കി നല്‍കാമെന്ന ഓഫര്‍ വരെ ടോട്ടനം നല്‍കിയിട്ടുണ്ടെന്നാണ് വിവരം, നിലവിലിത് 80,000 യൂറോയാണ്. എന്നാല്‍ പണത്തിനല്ല പ്രാമുഖ്യം നല്‍കുന്നതെന്ന നിലപാടിലാണ് എറിക്‌സണ്‍.

കഴിഞ്ഞ ദിവസം ആസ്റ്റന്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ടോട്ടനത്തിനായി രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ എറിക്‌സണ്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവച്ചത്. ഇതും താരത്തെ ഒപ്പം നിര്‍ത്താന്‍ ടോട്ടനത്തെ നിര്‍ബന്ധിതമാക്കുകയും താരത്തില്‍ കണ്ണുവെയ്ക്കാന്‍ മറ്റു ക്ലബ്ബുകളെ കൂടുതല്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.