SHARE

കഴിഞ്ഞ ഞായറാഴ്ച ഐസ്വാൾ എഫ് സിയും ഗോകുലം കേരളയും തമ്മിൽ കോഴിക്കോട് നടക്കാനിരുന്ന ഐ ലീഗ് മത്സരം മാറ്റിവെച്ചിരുന്നു. റിയൽ കാശ്മീർ എഫ് സിക്കെതിരെ കളിക്കാൻ കാശ്മീരിലേക്ക് പോയ ഗോകുലം താരങ്ങൾക്ക് തിരികെ നാട്ടിലെത്താൻ സാധിക്കാതിരുന്നതായിരുന്നു മത്സരം മാറ്റാൻ കാരണം. കാശ്മീരിലെ കനത്ത മഞ്ഞുവീഴ്ച മൂലം ഗോകുലം താരങ്ങൾ ടീം ഹോട്ടലിൽ കുടുങ്ങിപ്പോയി എന്നതായിരുന്നു ഇതിന് കാരണം.

മഞ്ഞുവീഴ്ച അതിശക്തമായതോടെ ശ്രീനഗറിൽ നിന്നുള്ള വിമാനസർവ്വീസുകളെല്ലാംറദ്ദാക്കുകയും, ഇത് മൂലംടീമിന് കേരളത്തിലേക്ക് മടങ്ങിയെത്താനാകാതെ പോവുകയുമായിരുന്നു. ടീമിന്‌ കൃത്യ സമയത്ത് കോഴിക്കോട് എത്താൻ സാധിക്കാതിരുന്നതിൽ 10-ം തീയതി ഐസ്വാൾഎഫ് സിയുമായി നടക്കാനിരുന്ന ഗോകുലത്തിന്റെ ഹോം മത്സരം മാറ്റി വെച്ചു.

ഇപ്പോളിതാ ഐസ്വാൾഎഫ് സി ക്കെതിരായ ഗോകുലത്തിന്റെ മാറ്റി വെച്ച മത്സരം ഈ മാസം തന്നെ നടക്കുമെന്ന് പ്രഖ്യാപനമെത്തിയിരിക്കുന്നു. ഈ മാസം 28-ം തീയതി വൈകിട്ട് 7.30 നാണ് മത്സരം നടക്കുക. മത്സരത്തിന്റെ കിക്കോഫ് രാത്രിയായതിനാൽ കൂടുതൽ കാണികൾ മത്സരം കാണാനെത്തുമെന്നാണ് ക്ലബ്ബ് അധികൃതരുടെ പ്രതീക്ഷ.