SHARE

കേരളത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ഡെൽഹിക്ക് വേണ്ടി ഗൗതം ഗംഭീർ പുറത്തെടുത്തത്. മത്സരത്തിൽ‌ 74 പന്തിൽ സെഞ്ചുറിയിലേക്കെത്തിയ ഗംഭീർ, 104 പന്തിൽ 151 റൺസാണ് അടിച്ച് കൂട്ടിയത്. എന്നാൽ 151 റൺസെത്തി നിൽക്കേ ബാറ്റിംഗിൽ നിന്ന് റിട്ടയേഡ് ഹർട്ട് ചെയ്ത് ഗംഭീർ മടങ്ങുകയായിരുന്നു. താരത്തിന്റെ ഈ നീക്കം പല ക്രിക്കറ്റ് പ്രേമികളുടേയും നെറ്റി ചുളിപ്പിച്ചു.

ഡെൽഹി ഇന്നിംഗ്സ് തീരാൻ ഏകദേശം 10 ഓവർ ബാക്കി നിൽക്കെയായിരുന്നു ഗംഭീർ റിട്ടയേഡ് ഹർട്ട് ചെയ്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ കന്നി ഇരട്ട സെഞ്ചുറി നേടാൻ അവസരമുണ്ടായിട്ടും അത് വേണ്ടെന്ന് വെച്ച് ഇന്നിംഗ്സ് റിട്ടയേഡ് ഹർട്ട് ചെയ്യാൻ ഗംഭീർ തീരുമാനിച്ചതിന്റെ കാരണം ഇപ്പോൾവ്യക്തമായിരിക്കുന്നു.

-Advertisement-

ഗംഭീർ 151 റൺസിലെത്തിനിൽക്കുമ്പോൾ മികച്ച നിലയിലായിരുന്നു‌ ഡെൽഹി. അത് കൊണ്ട് തന്നെ ബാക്കിയുള്ള ഓവറുകളിൽ യുവതാരങ്ങൾക്ക് ബാറ്റിംഗിന് അവസരം നൽകാൻ അദ്ദേഹം‌ തീരുമാനിച്ചു. ഇതിനായാണ് അദ്ദേഹം റിട്ടയേഡ് ഹർട്ട് ചെയ്ത് പവലിയനിലേക്ക് മടങ്ങിയത്. ഗംഭീറിന്റെ ഈ നീക്കം ടീമിനും ഏറെ ഫലപ്രദമായി. യുവതാരങ്ങളുടെ തകർപ്പൻ പ്രകടനത്തിന്റെ കീഴിൽ അവസാന 10 ഓവറിൽ 97 റൺസാണ് ഡെൽഹി അടിച്ചെടുത്തത്.