SHARE

സ്വിറ്റ്സർലാൻഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറി ഫെലിക്സ് ബ്രിച്ചിനെതിരെ ആഞ്ഞടിച്ച് സെർബിയൻ സൂപ്പർ താരം നെമാഞ്ച മാറ്റിച്ച് രംഗത്തെത്തി. നിർണായക സമയത്ത് തങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി അനുവദിക്കാതിരുന്നതാണ് സെർബിയൻ താരത്തെ രോഷം കൊള്ളിക്കുന്നത്.

അലക്സാണ്ടർ മിട്രോവിച്ചിലൂടെ മത്സരത്തിൽ ആദ്യം മുന്നിലെത്തിയ സെർബിയയെ, ഗ്രനിത് സാക്കയും, ഷെർദാൻ ഷാക്കിരിയും നേടിയ ഗോളുകൾക്ക് സ്വിറ്റ്സർലൻഡ് മറികടക്കുകയായിരുന്നു. മത്സരം ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ തുടരുമ്പോളാണ് സംഭവം.

മിട്രോവിച്ചിനെ വീഴ്ത്തിയതിന് തങ്ങൾക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കേണ്ടിയിരുന്നു. അതൊരു പെനാൽറ്റിയായിരുന്നെന്ന് മത്സരം കാണുന്ന ആർക്കും മനസിലാകും എന്നാൽ തങ്ങൾക്ക് ലഭിച്ചത് ഒരു ഫ്രീകിക്ക് മാത്രമാണ്. ആ സംഭവത്തിൽ വാർ ഉപയോഗപ്പെടുത്താൻ പോലും റഫറി തുനിഞ്ഞില്ല. മത്സരത്തിനിടയിൽ അദ്ദേഹം തങ്ങൾക്ക് കാർഡുകൾ തന്നു എന്നാൽ ഫൗളുകളെല്ലാം കൃത്യമായി വിളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, സത്യം പറയാമല്ലോ, ഇന്നത്തെ റഫറിയിംഗ് ദുരന്തമായിരുന്നു.” മാറ്റിച്ച് പറഞ്ഞുനിർത്തി.