SHARE

മഹേന്ദ്ര സിംഗ് ധോണിയുടെ നല്ല നാളുകൾകഴിഞ്ഞെന്നും, അദ്ദേഹത്തിന് ഇനി അധികം നാൾ ഇന്ത്യൻ ടീമിൽ തുടരാനാകില്ലെന്നും കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് ലോകത്ത് പറഞ്ഞ് കേൾക്കുന്ന കാര്യമാണ്. മുൻ താരങ്ങളടക്കമുള്ള‌ പലരും ഇക്കാര്യം പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോളിതാ ഇന്ത്യൻ ഇതിഹാസ താരം അനിൽ കുംബ്ലെയും ധോണിയുടെ നല്ല‌കാലം കഴിഞ്ഞെന്ന് പ്രസ്താവിച്ച് രംഗത്തെത്തിയിരിക്കുന്നു.

ഇന്ത്യൻ മധ്യനിര ഇപ്പോളും അത്ര മികച്ചതായല്ല കാണപ്പെടുന്നതെന്ന് പറയുന്ന കുംബ്ലെ, ധോണിയെ ഇനിയും ടീമിന്റെ ഫിനിഷറായി ആശ്രയിക്കാനാവില്ലെന്നും, അദ്ദേഹത്തിന് അക്കാര്യത്തിൽ പഴയ മികവ് ഇല്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സ്പോർട്സ് സ്റ്റാറിനോട് സംസാരിക്കവെയാണ് മുൻ ഇന്ത്യൻ പരിശീലക‌ൻ കൂടിയായ കുംബ്ലെ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

അതേ സമയം നിലവിൽ മോശംപ്രകടങ്ങളിലൂടെ കടന്ന് പോവുകയാണെങ്കിലും അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് വരെ ധോണി ഇന്ത്യൻ ടീമിലുണ്ടാകുമെന്നാണ് സൂചന. ഋഷഭ് പന്തിനെപ്പോലെ കഴിവുള്ള നിരവധി കീപ്പർമാർ അവസരം കാത്ത് പുറത്ത് നിൽക്കുന്നുണ്ടെങ്കിലും ലോകകപ്പിൽ, ധോണിയുടെ പരിചയസമ്പത്തിന് മുൻ തൂക്കംകൊടുക്കാനാണ് സെലക്ടർമാർക്കും താല്പര്യം. ബാറ്റിംഗിൽ പഴയ മികവ് അവകാശപ്പെടാനില്ലെങ്കിലും വിക്കറ്റിന്‌പിന്നിൽ ഇപ്പോളും സൂപ്പർ സ്റ്റാർ തന്നെയാണ്‌ ധോണി.