SHARE

സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ വൻ അഴിച്ചുപണിക്ക് സാധ്യത. ക്ലബിൽ നിന്ന് പല കളിക്കാരും പോയക്കാമെന്നും പുതിയ താരങ്ങൾ എത്തുമന്നും ക്ലബ് പ്രസിഡന്റ് ജോസെപ് ബെർത്തെമ്യു പറഞ്ഞതോടെയാണ് ഈ സാധ്യതകൾ ചർച്ചയായത്.

കോപ്പാ ഡെൽ റേ ഫൈനലിൽ ബാഴ്സലോണ തോറ്റത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബെർത്തെമ്യു ഈ സൂചന നൽകിയത്. എല്ലാ വർഷവും പുതിയ കളിക്കാർ ടീമിലെത്തും, ഇതിനകം അയാക്സ് താരം ഫ്രാങ്കി ഡി ജോങ് ബാഴ്സയിലെത്തുമെന്ന കാര്യം ഉറപ്പാണ്. വേറേയും പുതിയ കളിക്കാരെ കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്, അതോടൊപ്പം തന്നെ ചില താരങ്ങൾ ക്ലബ് വിടും. അക്കാര്യവും ചർച്ചകളിലാണ്, ബെർത്തെമ്യു പറഞ്ഞു

​ഗോളി ജാസ്പർ സില്ലെസെൻ, പ്രതിരോധതാരം സാമുവൽ ഉംറ്റിറ്റി, ഫിലിപ്പ് കുട്ടീന്യോ, ഇവാൻ റാക്കിറ്റിച്ച് തുടങ്ങിയ താരങ്ങൾ ക്ലബ് വിട്ടേക്കുമെന്ന വാർത്തകൾ പരക്കുന്നുണ്ട്. യൂറോപ്പിലെ തന്നെ പല വൻ ക്ലബുകളും ഈ താരങ്ങൾക്കായി ഇതിനകം ശ്രമം തുടങ്ങിയിട്ടുമുണ്ട്.