SHARE

ലോകഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. ഇരുവരും എതിർനിരയിൽ കളിക്കുന്ന ക്ലബ്ബ് മത്സരങ്ങളും ദേശീയ ജേഴ്സിയിൽ നേർക്കു നേർ ഏറ്റുമുട്ടുന്ന മത്സരങ്ങളുമെല്ലാം അത് കൊണ്ടു തന്നെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശമാണ്‌‌ സമ്മാനിക്കാറുള്ളത്. ഇപ്പോളിതാ ആ ആവേശം അതിന്റെ പതിന്മടങ്ങ് വർധിക്കാനുള്ള സാധ്യതകൾ ഉയർന്ന് വന്നിരിക്കുന്നു. മറ്റൊന്നുമല്ല, ഈ ലോകകപ്പിൽ മെസിയും റൊണാൾഡോയും നേർക്ക് നേർ വരാനുള്ള സാധ്യതകൾ, അർജന്റീനയും പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യതകൾ ഉയർന്ന് വന്നിരിക്കുന്നു.

തങ്ങളുടെ പ്രീക്വാർട്ടർ മത്സരങ്ങളിൽ ഇരു ടീമുകൾക്കും വിജയിക്കാൻ കഴിഞ്ഞാലായിരിക്കും ക്വാർട്ടറിൽ ഇരുവരും ഏറ്റുമുട്ടുക. അങ്ങനെ വരുമ്പോൾ മെസി -റോണോ സ്വപ്ന പോരാട്ടത്തിനാകും കളമൊരുങ്ങുക. എന്നാൽ ഇരുവർക്കും പ്രീക്വാർട്ടർ എതിരാളികളായി ലഭിച്ചിരിക്കുന്നത് തകർപ്പൻ ഫോമിലുള്ള ടീമുകളെയാണ്‌. അർജന്റീനയ്ക്ക് കരുത്തരായ ഫ്രാൻസും, പോർച്ചുഗലിന് ഉറുഗ്വെയുമാണ് പ്രീക്വാർട്ടർ എതിരാളികൾ.

-Advertisement-

ഇങ്ങനെയൊക്കെയാണെങ്കിലും പോർച്ചുഗലും അർജന്റീനയും അവരുടെ പ്രീക്വാർട്ടർ മത്സരങ്ങൾ ജയിച്ച് മെസി – റോണോ പോരാട്ടത്തിന് ക്വാർട്ടറിൽ അരങ്ങൊരുങ്ങട്ടെ എന്ന ആഗ്രഹമാണ് ഫുട്ബോൾ പ്രേമികൾക്കുള്ളത്. എന്തൊക്കെയായാലും പ്രീക്വാർട്ടറിൽ ഇരുടീമുകളും ഏറ്റുമുട്ടുകയാണെങ്കിൽ കാഴ്ചക്കാരുടെയും മറ്റും എണ്ണത്തിലുള്ള പല റെക്കോർഡുകളും പഴങ്കഥയാകാൻ സാധ്യതയുണ്ട്.