SHARE

ലോകഫുട്ബോളിലെ നിലവിലെ മികച്ച കളിക്കാരിലൊരാളാണ് ഫ്രഞ്ച് താരം പോൾ പോ​ഗ്ബ. ഈ സീസൺ തുടക്കത്തിൽ ഒട്ടേറെ പഴികേൾക്കുകയും പിന്നീട് പുതിയ പരിശീലകന്റെ കീഴിൽ മികച്ച ഫോമിലേക്ക് കുതിക്കുകയും ചെയ്ത പോ​ഗ്ബയാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷ

കരിയറിൽ ഒട്ടേറെ മികച്ച യുവതാരങ്ങൾക്കൊപ്പം കളിക്കാനുള്ള അവസരം പോ​ഗ്ബയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഭാവിയിലെ താരങ്ങൾ മാർക്കസ് റാഷ്ഫോർഡും കെയ്ലിൻ എംബാപെയുമാണെന്നാണ് പോ​ഗ്ബയുടെ അഭിപ്രായം. പോ​ഗ്ബയുടെ ഫ്രാൻസ് ടീമിലെ സഹതാരമാണ് എംബാപെ, പോ​ഗ്ബയുടെ തന്നെ യുണൈറ്റഡിലെ സഹതാരമാണ് ഇം​ഗ്ലീഷ് താരമായ റാഷ്ഫോർഡ്. ഭാവിയിലെ സൂപ്പർതാരങ്ങളായ ഇരുവർക്കുമൊപ്പം കളിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമാണെന്ന് പോ​ഗ്ബ പറയുന്നു.

യുണൈറ്റഡിൽ ഹോസെ മൗറീന്യോയ്ക്ക് കീഴിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു പോ​ഗ്ബയുടേതും റാഷ്ഫോർഡിന്റേതും. എന്നാൽ മൗറീന്യോ പോയി പകരം ഒലെ ​ഗുണ്ണർ സോൾഷ്യർ എത്തിയതോടെ, പ്രീമിയർ ലീ​ഗിലെ തന്നെ ഏറ്റവും മികച്ച് അറ്റാക്കിങ് കൂട്ടുകെട്ടായി ഇവർ മാറുകയായിരുന്നു