SHARE

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയത്തോടെ തന്നെ യുവന്റസ് പുറത്താക്കിയെന്ന് അർജന്റൈൻ സൂപ്പർ താരം ​ഗോൺസാലോ ഹി​ഗ്വെയിൻ. റൊണാൾഡോ യുവന്റസിലെത്തി, അധികം വൈകുന്നതിന് മുമ്പ് തന്നെ ക്ലബ് ഹി​ഗ്വെയിനെ,മറ്റൊരു ഇറ്റാലിയൻ ക്ലബ് എ.സി.മിലാന് കൈമാറിയിരുന്നു. ഇതേക്കുറിച്ചാണ് ഇപ്പോൾ ഹി​ഗ്വെയിൻ മനസ് തുറന്നത്

യുവന്റസ് വിടണമെന്ന് എനിക്ക് ആ​ഗ്രഹമില്ലായിരുന്നു. കാരണം ആ ക്ലബും സഹതാരങ്ങളും ആരാധകരും എന്നോട് എപ്പോഴും സ്നേഹം പ്രകടിപ്പിച്ചിരുന്നു. അതിനിടയിലാണ് റൊണാൾഡോ എത്തിയത്. തുടർന്ന് എന്നെ മിലാന് കൈമാറുകയുമായിരുന്നു. ഞാൻ യുവന്റസിനായി എല്ലാം നൽകി. ഒട്ടേറെ കിരീടങ്ങൾ നേടി.റൊണാൾഡോ എത്തിയശേഷം, അവിടെ എനിക്ക് തുടരാനാവില്ലെന്ന് ക്ലബ് തന്നെ അറിയിച്ചു, ഹി​ഗ്വെയിൻ പറഞ്ഞു

മിലാനിൽ താൻ സന്തുഷ്ടനാണെന്നും ആരാധകരും സഹതാരങ്ങളും നല്ല പിന്തുണ നൽകുന്നുണ്ടെന്നും ഹി​ഗ്വെയിൻ കൂട്ടിച്ചേർത്തു.
നാപ്പോളിയിൽ നിന്ന് 2016-ലാണ് ഹി​ഗ്വെയിൻ യുവന്റസിലെത്തുന്നത്. രണ്ട് സീസണുകളിൽ നിന്ന് ക്ലബിനായി നൂറിലേറെ മത്സരങ്ങൾ കളിച്ച ഹി​ഗ്വെയിൻ 50-ലേറെ ​ഗോളുകളും നേടിയിട്ടുണ്ട്.