SHARE

സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പത്ത് ശ്രീലങ്കൻ സീനിയർ ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ പരമ്പരയിൽ കളിക്കാൻ തങ്ങളുടെ രണ്ടാം നിര ടീമിനെ പ്രഖ്യാപിച്ച് ലങ്കൻ ബോർഡ്. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരങ്ങളെയാണ് ഈ പരമ്പരയിൽ ശ്രീലങ്ക അണിനിരത്തുന്നത്. ലാഹിരു തിരിമാനെ ഏകദിന ടീമിനേയും, ദാസൻ ഷനക ടി20 ടീമിനെയും നയിക്കും.

ബാറ്റ്സ്മാൻ ബിനോദ് ബാനുക മാത്രമാണ് ഏകദിന ടീമിലെ പുതുമുഖം. ബംഗ്ലാദേശിനെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയ്ക്ക് ശേഷം ടീമിൽ നിന്ന് പുറത്തായ ധനുഷ്ക ഗുണതിലക, ലക്ഷൻ സണ്ടകൻ എന്നിവർ ലങ്കൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്‌.

പാകിസ്ഥാനിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ സജീവമാക്കി കൊണ്ട് വരുന്നതിൽ നിർണായക പങ്ക് വഹിക്കുമെ‌‌ന്ന് കരുതപ്പെടുന്ന പരമ്പരയാണ് ശ്രീല‌ങ്കയും പാകിസ്ഥാനും തമ്മിൽ നടക്കാനിരിക്കുന്നത്. ഈ മാസം 27 ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണുള്ളത്. സൂപ്പർ താരങ്ങളായ ലസിത് മലിംഗ, ഏഞ്ചലോ മാത്യൂസ്, കരുണരത്നെ, ദിനേഷ് ചണ്ടിമാൽ, സുരംഗ ലക്മൽ, തിസാര പെരേര, അഖില‌ധനഞ്ജയ, ധനഞ്ജയ ഡിസിൽ വ, കുശാൽപെരേര, നിറോഷൻ ഡിക്ക് വെല്ല എന്നീ 10 താരങ്ങളാണ് പാകിസ്ഥാനിൽ കളിക്കാനില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചത്. ഇതിന്‌ പിന്നാലെയാണ് രണ്ടാം നിര ടീമിനെ‌ പരമ്പരയ്ക്ക് അയക്കാനുള്ള ലങ്കൻ ബോർഡിന്റെ തീരുമാനം.

ഏകദിന ടീം – ലാഹിരു തിരിമാനെ (ക്യാപ്റ്റൻ), ഗുണതിലക, സദീര സമരവിക്രമ, ആവിഷ്ക ഫെർണാണ്ടോ, ഒഷാഡ ഫെർണാണ്ടോ, ഷെഹാൻ ജയസൂര്യ, ദാസൻ ഷനക, മിനോദ് ഭാവുക, ഏഞ്ചലോ പെരേര, വാനിന്ദു ഹസരംഗ, ലക്ഷൻ സണ്ടകൻ, നുവാൻ പ്രദീപ്, ഇസുരു ഉഡാന, കാസൻ രജിത, ലാഹിരു കുമാര.

ടി20 ടീം – ദാസൻ ഷനക (ക്യാപ്റ്റൻ), ധനുഷ്ക ഗുണതിലക, സദീര സമരവിക്രമ, ആവിഷ്ക ഫെർണാണ്ടോ, ഒഷാഡ ഫെർണാണ്ടോ, ഷെഹാൻ ജയസൂര്യ, ഏഞ്ചലോ പെരേര, ഭനുക രജപക്ഷെ, മിനോദ് ഭാനുക, ലാഹിരു മധുഷനക, വാനിന്ദു ഹസരംഗ, ലക്ഷൻ സണ്ടകൻ, ഇസുരു ഉഡാന, നുവാൻ പ്രദീപ്, കാസൻ രജിത, ലാഹിരു കുമാര.