SHARE

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ അണ്ടര്‍-17 ടീമിനെ കളി പഠിപ്പിക്കാന്‍ ഇനി പുതിയ പരിശീലകന്‍. സ്വീഡീഷ് പരിശീലകനായ തോമസ് ഡെന്നര്‍ബിയെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ഇന്നാണ് നിയമനം ഔദ്യോഗിഗമായി പ്രഖ്യാപിച്ചത്. സ്വീഡിഷ് വനിത സീനിയര്‍ ടീമിനെ പരിശീലിപ്പിക്കുകയും മികച്ച പ്രകടനത്തിലേക്കെത്തിക്കുകയും ചെയ്ത ആളാണ് ഡെന്നെര്‍ബി. ഇത് കൊണ്ട് തന്നെ അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോളിലെയ്‌ക്കെത്തുന്നത് ഏറെ പ്രതീക്ഷയാണ് ടീമിന് നല്‍കുന്നത്.

30 വര്‍ഷത്തെ പരിശീലന പരിചയമുള്ള ഡെന്നെര്‍ബി 2011 വനിത ലോകകപ്പില്‍ സ്വീഡിഷ് വനിതാ ടീമിനെ മൂന്നാം സ്ഥാനത്തും 2012 ലണ്ടന്‍ ഒളിംമ്പിക്‌സില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലും എത്തിച്ചിരുന്നു. അവസാനമായി നൈജീരിയന്‍ വനിതാ ടീമിനെയാണ് ഇദ്ദേഹം പരിശീലിപ്പിച്ചത്. ഇവിടെയും മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ ടീമിനായിരുന്നു.

2020 വേള്‍ഡ് കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ഡെന്നെര്‍ബിയെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു അടുത്ത വര്‍ഷം നവംബറിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.