SHARE

റയൽ മഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. എന്നാൽ എൽ ക്ലാസിക്കോയ്ക്കൊപ്പം തന്നെ യൂറോപ്പിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വാശയേറിയ രണ്ട് പോരാട്ടങ്ങൾ കൂടി ഇന്ന് രാത്രി നടക്കുന്നുണ്ട്.

സെരി എയിൽ ചിരവൈരികളായ റോമയും നാപ്പോളിയും തമ്മിലുള്ള മത്സരവും ഫ്രഞ്ച് ലീ​ഗിൽ പി.എസ്.ജിയും മാഴ്സെയും തമ്മിലുമുള്ള ക്ലാസിക്ക് പോരാട്ടവുമാണ് രാത്രി നടക്കുക. ഇന്ത്യൻ സമയം രാത്രി 8.45-നാണ് എൽ ക്ലാസിക്കോ ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പിൽ അരങ്ങേറുക. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമില്ലാതെ നടക്കുന്ന എൽ ക്ലാസിക്കോയാണ് ഇന്നത്തേത്.

ഇന്ത്യൻ സമയം രാത്രി ഒന്നിനാണ് നാപ്പോളിയും റോമയും തമ്മിലുള്ള മത്സരം. നാപ്പോളിയുടെ മൈതാനത്താണ് ഈ മത്സരം അരങ്ങേറുക. ഫ്രാൻസിലെ നിലവിലെ ജേതാക്കളായ പി.എസ്.ജി മാഴ്സയെ നേരിടുന്നത് മാഴെസെയുടെ മൈതാനത്താണ് രാത്രി 1.30-നാണ് മത്സരം. ലീ​ഗിൽ പി.എസ്.ജി ഒന്നാമതും മാഴസെ അഞ്ചാമതുമാണെങ്കിലും ക്ലാസിക്ക് പോരിന് ആവേശം ചോരില്ലെന്നാണ് വിലിയിരുത്തൽ