SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത പതിപ്പിൽ വൻ അഴിച്ചുപണിയുമായാണ് പഞ്ചാബ് കിങ്സ് ഇറങ്ങുക. ടീമിന്റെ പരിശീലകനായി ട്രെവർ ബെയ്ലിസിനെ നിയമിച്ചതിന് പുറമെ ക്യാപ്റ്റൻസിയിലും മാറ്റമുണ്ട്. മായങ്ക് അ​ഗർവാളിന് പകരമായി ശിഖർ ധവാനാകും അടുത്ത തവണ ടീമിനെ നയിക്കുക.

ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ മായങ്ക് അടുത്ത ഐപിഎല്ലിൽ പഞ്ചാബിനൊപ്പമുണ്ടാകില്ല എന്നാണ് സൂചന. ക്രിക്ക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച് മായങ്കിനെ പഞ്ചാബ് റിലീസ് ചെയ്യാനാണ് സാധ്യത. ഷാറൂഖ് ഖാൻ, ഒഡെയിൻ സ്മിത്ത് എന്നീ താരങ്ങളേയും പഞ്ചാബ് റിലീസ് ചെയ്യുമെന്നാണ് സൂചന.

ഈ താരങ്ങളെ റിലീസ് ചെയ്യുന്നതോടെ മിനി ലേലത്തിൽ ആവശ്യത്തിന് പണവുമായി അങ്കത്തിനിറങ്ങാം എന്നാണ് പഞ്ചാബിന്റെ കണക്കുകൂട്ടൽ. ബെൻ സ്റ്റോക്സ്, സാം കറൻ, കാമറോൺ ​ഗ്രീൻ എന്നീ പ്രധാന താരങ്ങൾ ഇക്കുറി ലേലത്തിനുണ്ടാകുമെന്നാണ് സൂചന. അങ്ങനെവന്നാൽ ഇവരിൽ ഏതെങ്കിലും രണ്ടുപേരെ ഒപ്പം കൂട്ടാനാണ് പഞ്ചാബിന്റെ പദ്ധതിയെന്നും സൂചനയുണ്ട്.