SHARE

മധ്യനിരയിലെയും പ്രതിരോധത്തിലേയും മൂന്ന് താരങ്ങൾ പരുക്ക് മാറി തിരിച്ചെത്തുന്നതോടെ ലിവർപൂളിന്റെ ആത്മവിശ്വാസം ഇരട്ടിക്കുന്നു. മധ്യനിരതാരം ഫാബീന്യോ, പ്രതിരോധതാരങ്ങളായ ജോയെൽ മാറ്റിപ്പ്,ഡെജാൻ ലോവ്റെൻ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ അടുത്ത മത്സരത്തിന് മുമ്പായി ടീമിലേക്ക് മടങ്ങിയെത്തുന്നത്

ആറാഴ്ചയായി കളിക്കളത്തിന് പുറത്താണ് ഫാബിന്യോ. മാറ്റിപ്പാകട്ടെ ഒക്ടബോർ മുതൽ കളിക്കളത്തിന് പുറത്താണ്. ലോവ്റെൻ അവസാന മത്സരം കളിച്ച് ഡിസംബർ രണ്ടാം വാരത്തിലും. ഈ താരങ്ങൾ ഇല്ലാതെ കളിച്ചപ്പോഴും മികച്ച വിജയങ്ങൾ ലിവർപൂളിന് സ്വന്തമായിരുന്നു. എന്നാലിപ്പോൾ ഇവർ കൂടി ഈയാഴ്ച ടീമിനൊപ്പം പരിശീലകനം തുടങ്ങുമെന്ന് പരിശീലകൻ യുർ​ഗൻ ക്ലോപ്പ് തന്നെയാണ് അറിയിച്ചത്. ഞായറാഴ്ച ലിവർപൂളിനെതിരായ മത്സരത്തിൽ ഇവർ കളിച്ചേക്കും എന്നും ക്ലോപ്പ് അറിയിച്ചു. എന്നാൽ ഇവർ ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ല.

ഇക്കുറി പ്രീമിയർ ലീ​ഗിൽ തോൽവിയറിയാതെ കുതിക്കുന്ന ലിവർപൂൾ ആകെ പോയിന്റ് നഷ്ടപ്പെടുത്തിയത് യുണൈറ്റഡിനെതിരെയാണ്. യുണൈറ്റഡിന്റെ മൈതാനത്ത് നടന്ന ആ മത്സരത്തിൽ ലിവർപൂൾ സമനില വഴങ്ങി. എന്നാൽ ഇക്കുറി പോരാട്ടം ആൻഫീൽഡിലായതിനാൽ വിജയം മാത്രമെ ചെമ്പടയുടെ മനസിലുള്ളു.