SHARE

ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ വന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ ബാക്ഫുട്ടിലാക്കിയത് കുല്‍ദീപ് യാദവിന്റെ പന്തുകളാണ്. പ്രത്യേകിച്ച് പതിനാലാം ഓവര്‍. രണ്ടുവിക്കറ്റിന് 106 റണ്‍സെന്ന നിലയിലായിരുന്നു ഈ ഓവര്‍ തുടങ്ങുംവരെ ഇംഗ്ലണ്ട്. എന്നാല്‍ ആദ്യപന്തില്‍ ക്യാപ്റ്റന്‍ ഇയേന്‍ മോര്‍ഗന്റേത് (7) ഉള്‍പ്പെടെ ആ ഓവറില്‍ വീണത് മൂന്നു വിക്കറ്റുകള്‍. ജോ റൂട്ടിനെയും (പൂജ്യം) ജോണി ബെയര്‍സ്‌റ്റോയെയും (പൂജ്യം) സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്റെ ക്രെഡിറ്റ് ധോണിക്ക് കൂടിയാണ്.

ഇന്ത്യന്‍ സ്പിന്നര്‍മാരെ തുടക്കത്തില്‍ മികച്ച രീതിയില്‍ നേരിട്ടെങ്കിലും രണ്ട് എന്‍ഡിലും സ്പിന്നര്‍മാര്‍ വന്നതോടെ ഇംഗ്ലണ്ട് പരുങ്ങി. ആദ്യ ഓവറില്‍ തല്ലു വാങ്ങിയ ചഹാല്‍ നാലോവറില്‍ 34 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതും സ്പിന്നര്‍മാരെ തുണയ്ക്കാത്ത പിച്ചില്‍. കുല്‍ദീപ് അഞ്ചു വിക്കറ്റോടെ തന്റെ മറ്റൊരു മികച്ച മത്സരം കൂടി പൂര്‍ത്തിയാക്കി.