SHARE

ഓസ്ട്രേലിയൻ ഇതിഹാസതാരം ടിം കാഹിൽ അന്താരഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്ന് ലെബനനെതിരെ ഓസ്ട്രേലിയയുടെ വിജയത്തിന് ശേഷമാണ് കാഹിൽ വിടവാങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു ഓസ്ട്രേലിയയുടെ ജയം

മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിൽ പകരക്കാരനായാണ് കാഹിൽ ഇറങ്ങിയത്. ദേശീയ ടീമിനായി കാഹിലിന്റെ 108-ാം മത്സരം കൂടിയായിരുന്നു ഇത്.സിഡ്നിയിൽ നടന്ന മത്സരശേഷം വികാരാധീനനായ കാഹിൽ, കുടുംബത്തിനും സഹതാരങ്ങൾക്കും ആരാധകർക്കും നന്ദി പറഞ്ഞു. മത്സരശേഷം മണിക്കൂറുകളോളം ആരാധകർക്കൊപ്പം ഓട്ടോ​ഗ്രാഫ് നൽകുന്നതിനായി കാഹിൽ ചിലവഴിച്ചു.

ഐ.എസ്.എല്ലിൽ ജെംഷദ്പുർ എഫ്.സിയുടെ താരമായ കാഹിൽ ക്ലബ് ഫുട്ബോളിൽ ഇനിയും തുടരും. ഓസ്ട്രേലിയക്കായി നാല് ലോകകപ്പുകളിൽ കളിച്ച കാഹിൽ മൂന്നിലും ​ഗോൾ നേടിയിട്ടുണ്ട്. ഇം​ഗ്ലീഷ് ക്ലബായ എവർട്ടനിൽ എട്ട് വർഷം കളിച്ച കാഹിൽ അമേരിക്ക, ചൈന എന്നിവിടങ്ങളിൽ കളിച്ചശേഷമാണ് ഇക്കുറി ഇന്ത്യയിലെത്തിയത്.