SHARE

കേരളാ ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് പറയുമ്പോൾ അവരുടെ ആരാധകരെയാണ് ആദ്യം ഓർമ്മ വരുന്നതെന്നും, ഒരിന്ത്യൻ ക്ലബ്ബിന് ഇത്തരത്തിൽ പിന്തുണ കിട്ടുന്നത് അദ്ഭുതം തന്നെയെന്നും ജംഷദ്പൂർ എഫ് സി യുടെ ഓസ്ട്രേലിയൻ ഇതിഹാസ ഫുട്ബോളർ ടിം കാഹിൽ. ഐ എസ് എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിന് മുൻപ് മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖത്തിനിടെ കേരളാ ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് ചോദിച്ചപ്പോൾ കാഹിലിന്റെ മറുപടി ഇപ്രകാരമായിരുന്നു, ” കേരളാ ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് ചോദിക്കുമ്പോൾ‌ അവരുടെ ആരാധകരെയാണ് ആദ്യം ഓർമ്മ വരുക. ഒരിന്ത്യൻ ഫുട്ബോൾ ടീമിന് ഇത്തരത്തിൽ പിന്തുണ ലഭിക്കുന്നത്‌ ശരിക്കും അത്ഭുതം തന്നെയാണ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്ക്ക് മുൻപിൽ കളിക്കുന്നത് ഏറെ ആവേശം കൊള്ളിക്കും. അത് കൊണ്ട് തന്നെ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ കാത്തിരിക്കുകയാണ് താൻ “. കാഹിൽ പറഞ്ഞു നിർത്തി.

ഇന്ത്യൻ താരങ്ങളെക്കുറിച്ച് പറയുമ്പോളും കാഹിലിന് നൂറുനാവ്. ചൈനക്കെതിരായ മത്സരത്തിൽ ഇന്ത്യ, മനോഹരമായി എതിരാളികളെ പിടിച്ചുനിർത്തിയെന്നും, ഒരു പാട് മികച്ച താരങ്ങൾ ഇന്ത്യയിലുണ്ടെന്നും പറഞ്ഞ കാഹിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫലം അടുത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അറിയാനാവുമെന്നും കൂട്ടിച്ചേർത്തു.