SHARE

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ഇം​ഗ്ലീഷ് ക്ലബിനെ സ്വന്തമാക്കി അമേരിക്കയുടെ സൂപ്പർ ​ഗോളി ടിം ഹോവാർഡ്. ലണ്ടൻ ആസ്ഥാനമായുള്ള അഞ്ചാം ഡിവിഷൻ ക്ലബ് ഡാ​ഗെൻഹാം റെഡ്ബ്രിഡിജിനെയാണ്, മുൻ എവർട്ടൻ സൂപ്പർ താരം കൂടിയായിരുന്ന ഹോവാർഡ് ഏറ്റെടുത്തത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായിരുന്ന പീറ്റർ ടെയ്ലറാണ് ക്ലബിന്റെ ഇപ്പോഴത്തെ കോച്ച്

സാമ്പത്തികമായി തകർന്ന ക്ലബ് അതിജീവനത്തിനായി ഒരു ലക്ഷം യൂറോ ആരോധകരോടും മറ്റും സഹായമാവശ്യപ്പെട്ടിരുന്നു. ഇത് അറിഞ്ഞതോടെയാണ് ഹോവാർഡ് സഹായഹസ്തം നീട്ടിയത്. ഹോവാർഡ് നയിക്കുന്ന വിക്ടറിയ എൽ.എൽ.സി എന്ന കൺസോർഷ്യമാണ് ക്ലബ് ഏറ്റെടുക്കുന്നത്. നിലവിൽ യു.എസ്. മേജർ ലീ​ഗ് സോക്കറിൽ കൊളറാഡോ റാപിഡ്സിന്റെ ​ഗോളിയാണ് ഹോവാർഡ്.

പുതിയ ഉടമകൾ ടീം ഏറ്റെടുത്തെങ്കിലും പരിശീലകസ്ഥാനത്ത് തുടരും. ഐ.എസ്.എൽ രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നു ടെയ്ലർ. ടീം തുടർത്തോൽവികളിൽ വലഞ്ഞതോടെ സീസൺ പകുി വെച്ച ടെയ്ലർ ക്ലബ് വിട്ടിരുന്നു. പിന്നീട് പല ക്ലബുകളുടേയും ചുമതല വഹിച്ച ടെയ്ലർ ഇക്കഴിഞ്ഞ ജൂണിലാണ് ഡാ​ഗെൻഹാമിലെത്തിയത്.