SHARE

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ പേസര്‍ ടിം സൗത്തി മടങ്ങിയെത്തി. ശനിയാഴ്ച ഹാമില്‍ട്ടണില്‍ തുടങ്ങുന്ന ടെസ്റ്റില്‍, ജോര്‍ജ് വോര്‍ക്കറിനെ മാറ്റിയാണ് സൗത്തിയെ തിരിച്ചെത്തിച്ചത്.

കുഞ്ഞ് ജനിച്ചതിനെത്തുടര്‍ന്ന് ആദ്യ ടെസ്റ്റ് മത്സരത്തില്‍ നിന്ന് സൗത്തി വിട്ടുനില്‍ക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 67 റണ്‍സിനുമാണ് ന്യൂസിലന്‍ഡ് ജയിച്ചത്. ഈ ടീമില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ വരുത്തിയിട്ടുള്ളു. ശരീരക്ഷമത വീണ്ടെടുക്കാനാകാത്ത വിക്കറ്റ് കീപ്പര്‍ ബി.ജെ. വാട്‌ലിങ്ങിന് ടീമിലിടം കിട്ടിയിട്ടില്ല.

വാട്‌ലിങ്ങിന്പ കരക്കാരനായി ആദ്യ ടെസ്റ്റിലിറങ്ങിയ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഇതോടെ രണ്ടാം ടെസ്റ്റിലും ബ്ലണ്ടലിന്റെ സ്ഥാനം ഉറപ്പാകുകയായിരുന്നു. അവസാന വിക്കറ്റില്‍ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ കൂട്ടിപിടിച്ചു ബ്ലണ്ടല്‍ നേടിയ സെഞ്ച്വറിയെ നായകന്‍ കെയിന്‍ വില്ലയംസന്‍ പ്രസംസിച്ചിരുന്നു.