SHARE

കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിന് ശേഷം കടുത്ത ആരോപണങ്ങളായിരുന്നു റഫറിയിംഗിനെക്കുറിച്ചും, സംഘാടകർക്കെതിരെയും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഉന്നയിച്ചത്. അർജന്റീനയ്ക്ക് ടൂർണമെന്റിലുടനീളം സംഘാടകരിൽ നിന്ന് വിവേചനം നേരിടേണ്ടി‌വന്നെന്നും, ബ്രസീലിന് കപ്പ് അടിക്കാൻ പാകത്തിലാണ് ടൂർണമെന്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് പോലും മെസി പറയുകയുണ്ടായി. ഇപ്പോളിതാ മെസിയുടെ വിമർശനങ്ങൾക്കെതിരെ ബ്രസീൽ പരിശീലകൻ ടിറ്റെ രംഗത്ത് വന്നിരിക്കുന്നു.

താൻ എക്സ്ട്രാ ഓർഡിനറി എന്ന് കരുതുന്ന കളികാരനാണ് മെസിയെന്നും അങ്ങനൊരാൾ കുറച്ച് കൂടി ബഹുമാനത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും ടിറ്റെ പറയുന്നു. ടീം പരാജയപ്പെടുമ്പോൾ അത് അംഗീകരിക്കാൻ മെസി പഠിക്കണമെന്നും, അർജന്റീനയ്ക്കെതിരെ നല്ല രീതിയിലാണ് തങ്ങൾ കളിച്ചതെന്നും ടിറ്റെ കൂട്ടിച്ചേർത്തു. മെസി ഇപ്പോൾ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതിന് കാരണം ലൂസേഴ്സ് ഫൈനലിലെ ചുവപ്പ് കാർഡാണെന്നാണ് ടിറ്റെയുടെ പക്ഷം. ആ ചുവപ്പ് കാർഡ് മെസി അർഹിച്ചിരുന്നില്ലെന്നും, ചിലി താരം ഗാരി മെഡൽ മാത്രമായിരുന്നു അതിന് അർഹനെന്നും കോപ്പ കിരീടം നേടിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ടിറ്റെ കൂട്ടിച്ചേർത്തു.