SHARE

ഈ സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള‌ പതിനാറംഗ തമിഴ്നാട് ടീമിനെ പ്രഖ്യാപിച്ചു. ബാബ ഇന്ദ്രജിത്ത് നയിക്കുന്ന ടീമിൽ‌ ഇന്ത്യൻ ജേഴ്സിയണിഞ്ഞ 6 താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. കിരീടനേട്ടമെന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് തകർപ്പ‌ൻ ടീമിനെയാണ് ഇക്കുറി തമിഴ്നാട് അണിനിരത്തുന്നത്.

ഇന്ത്യൻ സൂപ്പർ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, ദിനേഷ് കാർത്തിക്ക്, മുരളി വിജയ് എന്നിവർക്ക്‌ പുറമേ ഇന്ത്യൻജേഴ്സിയണിഞ്ഞ താരങ്ങളായ അഭിനവ് മുകുന്ദ്, വിജയ് ശങ്കർ, വാഷിംടൺ സുന്ദർ എന്നിവരും തമിഴ്നാട് ടീമിൽ ഇക്കുറി കളിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പരിചയസമ്പത്തുള്ള ഇത്രത്തോളം താരങ്ങൾ കൂടെയുള്ളത് ഇത്തവണ തമിഴ്നാടിന്റെ കരുത്ത് വർധിപ്പിക്കും. അടുത്ത മാസം ഒന്നാം തീയതി മധ്യപ്രദേശിനെതിരെയാണ് രഞ്ജി ട്രോഫിയിൽ തമിഴ്നാടിന്റെ ആദ്യ മത്സരം.