SHARE

ഇന്ത്യയില്‍ ഒരും സംസ്ഥാനത്തും ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് വനിതകള്‍ എത്തിയിട്ടില്ല. എന്നാല്‍ ആ ചരിത്രം ഇവിടെ തിരുത്തിയെഴുതപ്പെടുകയാണ്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായാണ് ഒരു വനിത എത്തുന്നത്.

ഒരു കാലത്ത് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനിലെ അവസാനവാക്കായിരുന്ന ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യ രൂപയാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കെത്തുന്നത്. ബിസിസിഐ പ്രസിഡന്റും ഐസിസി ചെയര്‍മാനുമായിരുന്നു എന്‍. ശ്രീനിവാസന്റെ മകളാണ് രൂപ. ആദ്യമായാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഭരണതലത്തിലേയ്ക്ക് രൂപ എത്തുന്നത്.

ഐപിഎല്‍ ഒത്തുകളി വിവാദത്തിലകപ്പെട്ട ആളായിരുന്നു ഗുരുനാഥ് മെയ്യപ്പന്‍. ബിസിസിഐയുടെ വിലക്കുള്ളതിനാല്‍ മെയ്യപ്പനു മത്സരിക്കാന്‍ സാധിക്കില്ല. ഈ മാസം തന്നെ തെരഞ്ഞെടുപ്പ് നടക്കും. രൂപ തന്നെ പ്രസിഡന്റ് സ്ഥാനത്തെത്താനാണ് സാധ്യതയേറെയും.