SHARE

ഈ വർഷത്തെ ഐ.പി.എല്ലിൽ ഏറെ ശ്രദ്ധേയമായത് സൂപ്പർ ഓവറുകളാണ്. ഒരുപിടി മത്സരങ്ങളാണ് ഇക്കുറി സൂപ്പർഓവറിലൂടെ ഫലം നിശ്ചയിച്ചത്. ഇതിൽ തന്നെ ഏറെ ശ്രദ്ധേയമായത് മുംബൈയും പഞ്ചാബും തമ്മിലുള്ളതാണ്. രണ്ട് സൂപ്പർ ഓവർ കളിച്ചാണ് അന്ന് മത്സരത്തിന്റെ വിധി നിർണയിച്ചത്.

ആരാധകരെ ആവേശത്തിലാഴ്ത്തുന്നവയാണ് സൂപ്പർ ഓവറുകളെങ്കിലും അതിൽ ചില മാറ്റങ്ങൾ വേണമെന്ന് നിർ​ദേശിച്ചിരിക്കുകയാണ് വിഖ്യാത ഓസ്ട്രേലിയൻ താരവും പരിശീലകനുമായ ടോം മൂഡി. സൂപ്പർ ഓവറിൽ തന്നെ രണ്ട് ബൗളർമാർ വേണമെന്നാണ് മൂഡിയുടെ നിർദേശം

എന്റെ അഭിപ്രായത്തിൽ സൂപ്പർ ഓവറിനെ രണ്ടായി തിരിക്കണം. മൂന്ന് ബോളുകൾ വീതം രണ്ട് പേർ എറിയണം, അത് ഒന്നിടവിട്ട് വേണ്ട, ആദ്യ മൂന്ന് ബോൾ ഒരാളും തുടർന്നുള്ള മൂന്ന് ബോൾ മറ്റൊരാളും എറിയണം, ബാറ്റിങ് ടീമിന് ഒന്നിലേറെ പേരെ ഇറക്കാമെങ്കിൽ പന്നെ ബൗളിങ് ടീമിനും അതാകാമല്ലോ, മറ്റ് ചില മുൻതാരങ്ങൾക്കൊപ്പമുള്ള ഒരു ചർച്ചയിൽ മൂഡി പറഞ്ഞു