SHARE

പരുക്കേറ്റ റയൽ മഡ്രിഡ് സൂപ്പർ താരം ടോണി ക്രൂസ് ജർമനി ദേശീയ ടീമിൽ നിന്ന് പിന്മാറി. ഈ ആഴ്ചയവസാനം അർജന്റീനയ്ക്കും എസ്റ്റോണിയക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ജർമൻ ടീമിൽ നിന്നാണ് മധ്യനിരതാരമായ ക്രൂസിന്റെ പിന്മാറ്റം.

കഴിഞ്ഞ ദിവസം ​ഗ്രനാഡയ്ക്കെതിരെ നടന്ന റയലിന്റെ മത്സരത്തിനിടെയാണ് ക്രൂസിന് പരുക്കേറ്റത്. ഇതോടെ മത്സരത്തിനിടെയ്ക്ക് ക്രൂസ് കളിക്കളം വിട്ടു. എന്നാൽ ക്രൂസിന്റെ പരുക്കിന്റെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ക്രൂസിന്റെ ഇടതുകാൽപ്പാദത്തിനാണ് പരുക്കേറ്റതെന്നാണ് മഡ്രിഡ് അറിയിച്ചത്. എന്നാൽ പരുക്ക് കാൽതുയക്കാണെന്നാണ് ജർമൻ ടീം അധികൃതർ അറിയിക്കുന്നത്.

ക്രൂസ് പരുക്കേറ്റ് പുറത്തായതോടെ പകരമായി യുവതാരം സുവാറ്റ് സെർദാറിനെ പരിശീലകൻ ജോവാക്വിം ലോ ടീമിലുൾപ്പെടുത്തി. ഷാൽക്കെ മധ്യനിരതാരമായ സെർദാറിന് ആദ്യമായാണ് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്.