SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ടീം ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയിൽ ഇതാദ്യമായാണ് കോഹ്ലിക്ക് ടോസ് ലഭിക്കുന്നതും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നതും. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളാണ് ടീം ഇന്ത്യ വരുത്തിയിരിക്കുന്നത്

രോഹിത് ശർമ്മയ്ക്ക് പകരം അജിങ്ക്യ രഹാനെയും, രവിചന്ദ്രൻ അശ്വിന് പകരം ഭുവനേശ്വർ കുമാറും ടീമിലെത്തി. ആദ്യ രണ്ട് ടെസ്റ്റുകളിലും ടീമിൽ ഇല്ലാതിരുന്ന അജിങ്ക്യ രഹാനെ പരമ്പരയിലെ ആദ്യ മത്സരമാണ് കളിക്കാൻ ഒരുങ്ങുന്നത്.

-Advertisement-

നേരത്തെ ആദ്യ രണ്ട് ടെസ്റ്റുകളിലും പരാജയപ്പെട്ടിരുന്ന ടീം ഇന്ത്യ പരമ്പര നേരത്തെ തന്നെ ദക്ഷിണാഫ്രിക്കക്ക് അടിയറവ് വെച്ചിരുന്നു. കേപ്ടൗണിൽ നടന്ന ആദ്യ ടെസ്റ്റിൽ 72 റൺസിനും, സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിൽ 135 റൺസിനുമായിരുന്നു ഇന്ത്യൻ പരാജയം.