SHARE

വിശാഖപട്ടണത്ത് ശ്രീലങ്കയുമായി നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. പരമ്പരയിൽ ആദ്യമായാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടോസ് ജയിക്കുന്നത്. പരമ്പരയിൽ പിന്തുടർന്ന് വരുന്ന പതിവ് പോലെ മൂന്നാം മത്സരത്തിലും ടോസ് നേടിയ ടീം ഫീൽഡിംഗ് തിരഞ്ഞെടുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഏകദിന അരങ്ങേറ്റം കുറിച്ച യുവ താരം വാഷിംഗ് ടൺ സുന്ദറിന് പകരം കുൽ ദീപ് യാദവ് ഇന്ത്യൻ ടീമിലെത്തി. ശ്രീലങ്കയും ഒരു മാറ്റവുമായാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ലാഹിരു തിരിമാനെ പുറത്തായപ്പോൾ സദീര സമരവിക്രമ ടീമിലെത്തി. ധർമ്മശാലയിൽ നടന്ന ആദ്യ ഏകദി‌നംകളിച്ച ടീമിനെ തന്നെയാണ് നിർണായക മത്സരത്തിലും ഇന്ത്യ കളത്തിലിറക്കുന്നത്.

മൂന്ന് മത്സര ഏകദിന പരമ്പര നിലവിൽ 1-1 എന്ന നിലയിൽ തുല്യത പാലിക്കുന്നതിനാൽ ഫൈനലിന്റെ പ്രതീതിയാണ് വിശാഖപട്ടണം ഏകദിനത്തിന് ലഭിച്ചിരിക്കുന്നത്. ധർമ്മശാലയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോൾ മൊഹാലിയിൽ നടന്ന രണ്ടാം മത്സരത്തിൽ രോഹിത് ശർമ്മയുടെ ഇരട്ട സെഞ്ചുറിക്കരുത്തിൽ ലങ്കയും തകർന്നടിയുകയായിരുന്നു.