SHARE

സീസണിൽ ദയനീയ പ്രകടനം തുടരുകയാണ് ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസ്. കഴിഞ്ഞ ദിവസം ബ്രൈട്ടനോട് എതിരില്ലാത്ത മൂന്ന് ​ഗോളിന് തോൽക്കുകയും ചെയ്തതോടെ ടീമിനുള്ളിൽ തന്നെ ആത്മവിശ്വാസക്കുറവ് ഉടലെടുത്തു. സീനിയർ താരം എറിക് ഡറയിന്റെ പ്രസ്താനകൾ നൽകുന്ന സൂചനകൾ ഇതാണ്.

മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലൂടയാണിപ്പോൾ ടീം നീങ്ങുന്നതെന്നാണ് ഡയർ പറയുന്നത്. വളെയേറെ ബുദ്ധിമുട്ടുള്ള സാഹചര്യമാണിപ്പോൾ, കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തുടർച്ചയായി രണ്ട് കളികളിൽ ഇത്തരത്തിൽ തോറ്റ ടീമിന്, സ്വാഭാവികമായുണ്ടാകാവുന്നതാണ് ഈ പ്രതിസന്ധി, എന്നാൽ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് കഷ്ടകാലമാണ്, ഡയർ മിററിനോട് പറഞ്ഞു

ടീമം​ഗങ്ങൾ എല്ലാവരും ഒന്നിച്ചുനിന്ന് ഈ പ്രതിസന്ധി ഘട്ടം നേരിടേണ്ടത് അത്യാവശ്യമാണെന്നും ഡയർ കൂട്ടിച്ചേർത്തു. പ്രീമിയർ ലീ​ഗിൽ പോയിന്റെ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് മാത്രമാണ് ടോട്ടനം. ലീ​ഗ് കപ്പിൽ നാലാം ഡിവിഷൻ ടീമിനോട് തോറ്റാണ് ടോട്ടനം പുറത്തായത്.