SHARE

വിരമിക്കൽ വിവാദത്തിന് ശേഷം സൂപ്പർ താരം യായാ ടുറെ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ചൈനീസ് ക്ലബ് ഖ്വിൻദാവോ ഹ്വാങ്ഹായിക്കൊപ്പമാണ് ടുറെയുടെ പുതിയ ദൗത്യം. ചൈനീസ് ലീ​ഗിൽ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് ഖ്വിൻദാവോ

മെയ് മാസത്തിലാണ് ടുറെയുടെ വിരമിക്കൽ വിവാദം അരങ്ങേറിയത്. ഏറെ നാളുകളായി ക്ലബില്ലാതിരുന്ന ടുറെ വിരമിക്കുകയാണെന്ന് താരത്തിന്റെ ഏജന്റാണ് ആദ്യം അറിയിച്ചത്. പ്രധാനമാധ്യമങ്ങളടക്കം എല്ലവരും തന്നെ വാർത്ത ഏറ്റെടുത്തു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഏജന്റിന്റെ പ്രസ്താവനകൾ തള്ളി ടുറെ രം​ഗത്തെത്തി. താൻ പുതിയ ക്ലബിനായുള്ള അന്വേഷണത്തിലാണെന്നാണ് അന്ന് ടുറെ പറഞ്ഞത്.

തുടർന്നിപ്പോഴാണ് ചൈനീസ് ക്ലബുമായി ടുറെ രം​ഗത്തെത്തിയത്. എവറി കോസ്റ്റ് താരമായ ടുറെ നേരത്തെ മാഞ്ചസ്റ്റർ സിറ്റിയടക്കമുള്ള വൻ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. ​ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിലാണ് ഇതിനുമുമ്പ് കളിച്ചിരുന്നത്. ആഫ്രിക്കൻ പ്ലയർ ഓഫ് ദ ഇയർ പുരസ്കാരം നാല് തവണ സ്വന്തമാക്കിയ താരമാണ് ടുറെ