SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളുള്ള ടീമുകളിലൊന്നാണ് ചെന്നൈയിൻ എഫ്സി. ക്യാപ്റ്റൻ അനിരുദ്ധ് ഥാപ, വിങ്ങർ ലാലിയൻസുല ചാങ്തെ, ജെറി ലാൽറിൻസുല, റീ​ഗൻ സിങ് തുടങ്ങിയവരൊക്കെ ചെന്നൈയിൻ നിരയിലെ ഇന്ത്യൻ സൂപ്പർസ്റ്റാറുകളാണ്. റഹീം അലി, ജോബി ജസ്റ്റിൻ തുടങ്ങിയ ഒരുപിടി ഇന്ത്യൻ യുവതാരങ്ങളും ചെന്നൈയിൻ സ്ക്വാഡിന്റെ ഭാ​ഗമാണ്.

ഇതിൽ തന്നെ ഥാപ, ചാങ്തെ എന്നീ താരങ്ങളുടെ പേര് കഴിഞ്ഞകുറച്ചുനാളുകളായി ട്രാൻസ്ഫർ ചർച്ചകളിൽ സജീവമാണ്. രണ്ട് താരങ്ങൾക്ക് വേണ്ടിയും ഐഎസ്എല്ലിലെ തന്നെ മറ്റ് ക്ലബുകൾ രം​ഗത്തുണ്ടെന്നാണ് സൂചനകൾ. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് പുറത്തായ ചാങ്തെ, മുംബൈ സിറ്റിയടക്കമുള്ള ക്ലബുകളുമായി ചർച്ചയിലാണെന്ന് വാർത്തകളുണ്ട്. ഇക്കുറി കരാർ അവസാനിക്കുന്ന ചാങ്തെ ക്ലബ് വിടാനുള്ള സാധ്യതകളും ഏറെയാണ്. എന്നാൽ അനുയോജ്യനായ പകരക്കാരൻ വന്നാൽ മാത്രമെ ചാങ്തെ ചെന്നൈയിൻ വിടാൻ സാധ്യതയുള്ളുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റ് ഷിലാർസെ സാഹ റോയി ട്വീറ്റ് ചെയ്തത്.

ഥാപ എന്തായാലും ചെന്നൈയിനിൽ തുടരുമെന്നാണ് റോയി പറയുന്നത്. അതേസമയം ചാങ്തെയുടെ കാര്യത്തിൽ ക്ലബ് അന്തിമതീരുമാനമെടുത്തിട്ടില്ല, എങ്കിലും നിലവിലെ ഇന്ത്യൻ സ്ക്വാഡിലെ പ്രധാനികളെ നിലനിർത്താനാണ് ചെന്നൈയിന്റെ പദ്ധതി അതുകൊണ്ട് തന്നെ ചാങ്തെ തുടരാനാണ് സാധ്യത, അതേസമയം തന്നെ അനുയോജ്യനായ പകരക്കാരൻ വന്നാൽ ചാങ്തെ ചെന്നൈയിൻ വിടും, റോയി ട്വീറ്റ് ചെയ്തു.