SHARE

ഐ-ലീ​ഗിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ചെന്നൈ സിറ്റിക്ക് തോൽവി. എതിരില്ലാത്ത രണ്ട് ​ഗോളിന് ട്രാവുവാണ് ചെന്നൈയെ വീഴ്ത്തിയത്. ട്രാവുവിന്റെ സീസണിലെ ആദ്യ ജയമാണിത്.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പോരട്ടത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളുകൾക്കാണ് ട്രാവു ജയം നേടിയത്. 49-ാം മിനിറ്റിൽ ചെന്നൈയുടെ സെർബിയൻ പ്രതിരോധതാരം എൽവെദിൻ സ്ക്രിജെലിന്റെ സെൽഫ് ​ഗോളിലാണ് ട്രാവു ആദ്യം മുന്നിലെത്തിയത്. പിന്നീട് 69-ാം മിനിറ്റിൽ ബിദ്യാസാ​ഗർ സിങ്ങിന്റെ ​ഗോളിൽ ട്രാവു ലീഡുയർത്തി ജയമുറപ്പിച്ചു.

ജയത്തോ‌െ ‌ ട്രാവു ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയർന്നു. ചെന്നൈയാകട്ടെ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ​ഗോകുലത്തെ തോൽപ്പിച്ച ചെന്നൈ പിന്നെ നടന്ന രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങി.