SHARE

ന്യൂസിലൻഡ് സൂപ്പർ താരങ്ങളായ ട്രെന്റ് ബോൾട്ട്, കോളിൻ ഡി ഗ്രാൻഡ് ഹോം എന്നിവർ ഓസ്ട്രേലിയക്കെതിരെ ഈ മാസം ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന ഇരുവരും പരമ്പരയ്ക്ക് മുന്നോടിയായി ഫിറ്റ്നസ് തെളിയിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്. ന്യൂസിലൻഡ് ടീമിന് വലിയ ആശ്വാസം പകരുന്ന വാർത്തയാണിത്.

നേരത്തെ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ മസിലിന് പരിക്കേറ്റ ഇരുവർക്കും ഹാമിൽട്ടണിൽ നടന്ന രണ്ടാം ടെസ്റ്റിൽ കളിക്കാനായിരുന്നില്ല. എന്നാൽ ഓസീസ് പര്യടനത്തിനുള്ള ടീമിലുൾപ്പെടുത്തിയെങ്കിലും പെർത്തിൽ ഈ മാസം പന്ത്രണ്ടാം തീയതി ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ ഇരുവരും കളിക്കുന്ന കാര്യം സംശയത്തിലാണ്. പരിക്ക് മാറിയെത്തിയ ഉടനേ ഇരുവരേയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ കിവീസ് മടിച്ചേക്കും.

-Advertisement-

ഡിസംബർ 12 മുതൽ 16 വരെ പെർത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. 26 മുതൽ 30 വരെ മെൽബണിൽ രണ്ടാം ടെസ്റ്റും (ബോക്സിംഗ് ഡേ ടെസ്റ്റ്) ജനുവരി 3 മുതൽ 7 വരെ സിഡ്നിയിൽ മൂന്നാം ടെസ്റ്റും നടക്കും.