SHARE

ലോകകപ്പിന് മുന്നോടിയായി അയര്‍ലന്‍ഡില്‍ ത്രിരാഷ്ട്ര ഏകദിന പരമ്പര കളിക്കാന്‍ ബംഗ്ലാദേശും വെസ്റ്റിന്‍ഡീസും. മെയ് 5 മുതല്‍ അയര്‍ലന്‍ഡ് കൂടി പങ്കെടുക്കുന്ന പരമ്പര ആരംഭിക്കുമെന്ന് വെള്ളിയാഴ്ച്ച ഐ സി സി പ്രഖ്യാപിച്ചു. അയര്‍ലന്‍ഡും വെസ്റ്റിന്‍ഡീസും തമ്മിലാണ് ഉദ്ഘാടന മത്സരം. പിന്നീട് മൂന്നു ടീമുകളും പരസ്പരം രണ്ടു വീതം മത്സരങ്ങളില്‍ ഏറ്റുമുട്ടും. മെയ് 17നാണ് ഫൈനല്‍.

മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ലോകകപ്പിനുള്ള മുന്നൊരുക്കം കൂടി ഇതിലൂടെ നടത്താനാണ് ബംഗ്ലാദേശും വെസ്റ്റിന്‍ഡീസും ആലോചിക്കുന്നത്. അയര്‍ലന്‍ഡിന് ലോകകപ്പ് യോഗ്യത ലഭിച്ചിട്ടില്ല. മെയ് 31ന് പാകിസ്ഥാനെതിരെയാണ് വിന്‍ഡീസിന്റെ ആദ്യ ലോകകപ്പ് മത്സരം. ജൂണ്‍ ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും.