SHARE

ഐഎസ്എല്‍ സീസണ്‍ ആറിന് തയാറെടുക്കുന്ന മുംബൈ സിറ്റി ടുണീഷ്യയില്‍ നിന്ന് മിഡ്ഫീല്‍ഡറെ സ്വന്തമാക്കി. മുഹമ്മദ് ലര്‍ബിയെയാണ് മുംബൈ ഒരുവര്‍ഷത്തെ കരാറില്‍ ടീമിലെത്തിച്ചത്. 32കാരനായ താരം ടുണിഷ്യന്‍ ലീഗ് വണ്ണില്‍ നിന്നാണ് ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞതവണ കിരീടം നേടിയ ഇഎസ് ടുണീസിന്റെ താരമായിരുന്നു.

ഫ്രാന്‍സിലാണ് ലര്‍ബി തന്റെ കരിയറിന്റെ ഭൂരിഭാഗം വര്‍ഷവും കളിച്ചത്. അവിടെ ലീഗ് രണ്ടില്‍ ജിഎഉ്‌സി അജാസിയോയുടെ താരമായിരുന്നു. 30 കളികളില്‍ നിന്ന് എട്ടു ഗോളുകളും സ്വന്തമാക്കി. മധ്യനിരയില്‍ ഭാവനപൂര്‍ണമായ നീക്കങ്ങള്‍ നെയ്‌തെടുക്കാന്‍ കഴിയുന്ന താരമാണ്. രാജ്യത്തിനായും പന്തുതട്ടിയിട്ടുണ്ട്.

ഫുട്‌ബോളിന് ഏറെ വളക്കൂറുള്ള വലിയ ചരിത്രം ഉറങ്ങുന്ന ഇന്ത്യയിലേക്ക് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കരാര്‍ ഒപ്പിട്ടശേഷം താരം പ്രതികരിച്ചു. ഒക്ടോബര്‍ 20ന് കൊച്ചിയിലാണ് ഈ വര്‍ഷത്തെ സീസണ്‍ ആരംഭിക്കുന്നത്. എടികെയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.