SHARE

ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയും ഇന്ത്യയും തമ്മിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്‌. നാലാം ഇന്നിംഗ്സിൽ 231 റൺസ്‌ വിജയലക്ഷ്യവുമായിറങ്ങിയ ലങ്കയ്ക്ക് 22 റൺസെത്തിയപ്പോളേക്കും നാല് വിക്കറ്റുകൾ നഷ്ടമായി.

ടെസ്റ്റിലെ അവസാന സെഷനിൽ ബാറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ലങ്ക അവസാനം വിവരം കിട്ടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സിൽ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തിൽ 352/8 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

-Advertisement-

231 റൺസായിരുന്നു സന്ദർശകരുടെ മുന്നിലുണ്ടായിരുന്ന വിജയ ലക്ഷ്യം. മത്സരം സമനിലയിലെത്തും എന്നുറപ്പിച്ച സമയത്തായിരുന്നു ഇന്ത്യൻ ബോളിംഗ് ഇടി വെട്ടായത്. റണ്ണൊന്നുമെടുക്കുന്നതിന് മുൻപ് സമരവിക്രമയെ ഭുവനേശ്വർ പുറത്താക്കിയപ്പോൾ, മറ്റൊരു ഓപ്പണർ കരുണ രത്നയെ മൊഹമ്മദ് ഷമിയും പറഞ്ഞു വിട്ടു. സ്കോർ ബോർഡിൽ വെറും 22 റൺസെത്തിയപ്പോളേക്കും 4 ലങ്കൻ ബാറ്റ്സ്മാന്മാരാണ് പവലിയനിൽ തിരിച്ചെത്തിയത്. മത്സരം അവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ശേഷിക്കേ ആവേശകരമായ അന്ത്യത്തിലേക്കാണ് ആദ്യ ടെസ്റ്റിന്റെ പോക്ക്