SHARE

ഐപിഎല്ലിനിടെ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ മങ്കാദിംഗ് റണ്ണൗട്ടിലൂടെ പുറത്താക്കിയ രവിചന്ദ്രൻ അശ്വിനെതിരെ വൻപ്രതിഷേധമായിരുന്നു ക്രിക്കറ്റ് ലോകത്ത് നടന്നത്. അശ്വിന്റെ പ്രവൃത്തിയെ ന്യായീകരിച്ചുംഒരു കൂട്ടം ക്രിക്കറ്റ് പ്രേമികൾ രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷം ആരാധകരും താരത്തിന്റെ മങ്കാദിംഗ് വിക്കറ്റിനെതിരായിരുന്നു‌.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് സൂപ്പർ താരം ജെയിംസ് ആൻഡേഴ്സണും സംഭവത്തിൽ അശ്വിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അശ്വിന്റെ ചിത്രം നശിപ്പിച്ചായിരുന്നു ആൻഡേഴ്സൺ, അദ്ദേഹത്തോടുള്ള ‌രോഷം പ്രകടിപ്പിച്ചത്. എന്നാൽ ആൻഡേഴ്സണിന്റെ ഈ പരിധിവിട്ട പ്രതിഷേധം ഇപ്പോൾ‌ വലിയ വിവാദമായിരിക്കുകയാണ്. ഇത്ര പ്രൊഫഷണലായ ഒരു താരം ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും, ആൻഡേഴ്സൺ ചെയ്തത് ശരിയായില്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അശ്വിന്റെ വിവാദ മങ്കാദിംഗിനെതിരെ പ്രതിഷേധിച്ച ആൻഡേഴ്സൺ അതിലും വലിയ വിവാദത്തിലായിരിക്കുകയാണ് ഇപ്പോൾ.

ആൻഡേഴ്സണെതിരെ ആരാധകരുടെ പ്രതികരണങ്ങൾ ഇങ്ങനെ,