SHARE

ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയുടെ ടോപ്‌സ്കോററായത് 90 റൺസെടുത്ത അമ്പാട്ടി റായുഡുവാണ്. 18/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ മികച്ച സ്കോറിലേക്ക് പിടിച്ചുയർത്തുന്നതിൽ നിർണായകമായത് അഞ്ചാം വിക്കറ്റിൽ റായുഡുവും, ശങ്കറും ചേർന്ന് സൃഷ്ടിച്ച 98 റൺസ് കൂട്ടുകെട്ടും. തുടക്കത്തിൽ റായുഡു റണ്ണെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ ടീമിന് വേണ്ടി മികച്ച രീതിയിൽ ബാറ്റ് വീശിയത് വിജയ് ശങ്കറാണ്. ഇരുവരുടേയും കൂട്ടുകെട്ടിൽ ഇന്ത്യ തകർച്ചയെ അതിജീവിച്ചപ്പോളായിരുന്നു നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്.

ഇന്ത്യൻ ഇന്നിംഗ്സിന്റെ മുപ്പത്തിരണ്ടാം ഓവറിലായിരുന്നു നിർഭാഗ്യ റണ്ണൗട്ട്. വിജയ് ശങ്കറും അമ്പാട്ടി റായുഡുവും തമ്മിലുണ്ടായ ആശയക്കുഴപ്പത്തിനൊടുവിൽ വിജയ് ശങ്കറിനാണ് വിക്കറ്റ് നഷ്ടമായത്. ശങ്കർ 64 പന്തിൽ 45 റൺസെടുത്ത് മികച്ച ഫോമിൽ ബാറ്റ് ചെയ്യവെ സംഭവിച്ച ഈ റണ്ണൗട്ട് ആരാധകരെ വളരെയധികം നിരാശരാക്കി. സംഭവത്തിൽ അമ്പാട്ടി റായുഡുവാണ് കുറ്റക്കാരനെന്ന് പറയുന്ന ആരാധകർ റായുഡുവിന്റെ സ്വാർത്ഥതയാണ് ഈ വിക്കറ്റിലൂടെ വ്യക്തമായതെന്നും അഭിപ്രായപ്പെടുന്നു‌. ഇന്ത്യയുടെ ടോപ്‌ സ്കോററായ കളിയിലും വൻ ട്രോളാണ് റായുഡു ഏറ്റുവാങ്ങിയത്.

ആരാധകരുടെ പ്രതികരണങ്ങൾ ഇങ്ങനെ,