SHARE

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചപ്പോൾ ക്രിക്കറ്റ് പ്രേമികളെല്ലാം ഏറെ സന്തോഷിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ മിന്നിത്തിളങ്ങുന്ന താരത്തിന് അർഹിച്ച അംഗീകാരമായി ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ആരാധകർ വിലയിരുത്തി. ഇപ്പോളിതാ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാതിരുന്നത് ആരാധകരെ കട്ടക്കലിപ്പിലാക്കിയിരിക്കുന്നു.

ഡെൽഹിയിൽ നടന്ന ആദ്യ ടി20 യിൽ സഞ്ജു ടീമിലുണ്ടാകുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ഈ മത്സരത്തിലും, രാജ്കോട്ടിൽ നടന്ന രണ്ടാം ടി20 മത്സരത്തിലും സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് തഴഞ്ഞു. നാഗ്പൂരിൽ ഇന്ന് നടക്കുന്ന മൂന്നാമത്തേയും അവസാനത്തേയും ടി20 മത്സരത്തിലെങ്കിലും താരത്തിന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അവസരം നൽകുമെന്ന് ആരാധകർ കരുതിയെങ്കിലും അതുമുണ്ടായില്ല. ക്രുണാൽ പാണ്ട്യയ്ക്ക് പകരം മനീഷ് പാണ്ടെ ടീമിലെത്തിയതായിരുന്നു മൂന്നാം ടി20 മത്സരം കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഏക മാറ്റം. സഞ്ജുവിനെ മൂന്നാം മത്സരത്തിലും പ്ലേയിംഗ് ഇലവനിൽ നിന്ന് തഴഞ്ഞത് ക്രിക്കറ്റ് പ്രേമികൾക്ക് കടുത്ത രോഷം സമ്മാനിച്ചിരിക്കുകയാണ്‌. സമൂഹ മാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധമാണ് അവർ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്നത്. രാഹുലിന് പകരം സഞ്ജുവിനെ കളിപ്പിക്കണമായിരുന്നെന്നും, ഒരു ക്രിക്കറ്റ് പ്രതിഭയെയാണ് ടീം മാനേജ്മെന്റ് നശിപ്പിക്കുന്നത് എന്നൊക്കെയുമാണ് ആരാധക പ്രതികരണങ്ങൾ.

ആരാധകരുടെ പ്രതികരണങ്ങൾ ഇങ്ങനെ,