SHARE

ഇന്നലെയാണ് ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചത്. സമീപ‌കാലത്തായി മോശം ഫോമിലുള്ള‌ സീനിയർ ബാറ്റ്സ്മാൻ ഹഷീം അം ലയെ ടീമിൽ ഉൾപ്പെടുത്തിയതായിരുന്നു ഏറ്റവും ശ്രദ്ധേയം. ഇതിന് വേണ്ടി മികച്ച ഫോമിലുള്ള റീസ ഹെൻഡ്രിക്ക്സിനെയാണ് ദക്ഷിണാഫ്രിക്ക ടീമിൽ നിന്ന് മാറ്റിയത്.

ദക്ഷിണാഫ്രിക്ക‌ൻ ടി20 ലീഗായ സാൻസി സൂപ്പർ ലീഗിലടക്കം തകർപ്പ‌ൻ ബാറ്റിംഗ് പുറത്തെടുത്ത റീസയെ ടീമിൽ നിന്ന് തഴഞ്ഞത് പല ആരാധകരിലും രോഷം പടർത്തി. അടുത്തിടെ ദേശീയ ടീമിന് വേണ്ടി കളിച്ച മത്സരങ്ങളിലെല്ലാം മിന്നും ഫോം പുറത്തെടുത്ത താരത്തിന്, പക്ഷേ അംല ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ സ്ഥാനം നഷ്ടമാകുകയായിരുന്നു. അംലയെ ടീമിൽഉൾപ്പെടുത്തിയതിനും, റീസ ഹെൻഡ്രിക്ക്സിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനും ആരാധകരുടെ പ്രതികരണങ്ങൾ ഇങ്ങനെ,