SHARE

ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗ് പോരാട്ടങ്ങൾക്ക് തയ്യാറെടുക്കവെ രണ്ട് ഇന്ത്യൻ താരങ്ങളുടെ കരാർ പുതുക്കാൻ എഫ്.സിയുടെ നീക്കം. മധ്യനിരതാരങ്ങളായ ബ്രണ്ടൻ ഫെർണാണ്ടസ്, ​ഗ്ലാൻ മാർട്ടിൻസ് എന്നിവരുടെ കരാറുകൾ പുതുക്കാനാണ് ക്ലബ് നീക്കം. ​ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

26-കാരനായ ബ്രണ്ടൻ 2017 മുതൽ ​ഗോവയുടെ പ്രധാന താരമാണ്. ഐ.എസ്.എൽ ആറാം സീസണിൽ ലീ​ഗിൽ ഒന്നാമതെത്തി ​ഗോവയ്ക്ക് ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായകപങ്കാണ് ബ്രണ്ടൻ വഹിച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ പരുക്കിനെത്തുടർന്ന് ഒട്ടേറെ മത്സരങ്ങൾ ബ്രണ്ടന് നഷ്ടമായി. എങ്കിൽ സീസൺ തുടക്കത്തിൽ കളിച്ച മത്സരങ്ങളിൽ നിന്ന് തന്നെ അഞ്ച് ​ഗോളിന് വഴിയൊരുക്കാൻ ബ്രണ്ടനാായി. ഇതോടെ മൂന്ന് വർഷത്തേക്ക് കൂടി താരത്തിന്റെ കരാർ പുതുക്കാനാണ് ക്ലബ് നീക്കം.

​ഗോവ സ്വദേശിയായ ​ഗ്ലാൻ, ജനുവരിയിലാണ് എ.ടി.കെയിൽ നിന്ന് ​ഗോവയിലെത്തിയത്. എന്നാൽ അന്നുമുതൽ ​ഗോവ മധ്യനിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ​ഗ്ലാൻ. മൂന്ന് വർഷത്തേക്ക് കൂടി ​ഗ്ലാന്റേയും കരാർ പുതുക്കാനാണ് ​ഗോവ ശ്രമിക്കുന്നത്. ഇരുതാരങ്ങളും ഈ കരാർ പുതുക്കൽ അം​ഗീകരിക്കുമെന്ന് തന്നെയാണ് സൂചനകൾ.