SHARE

ഐ.എസ്.എൽ ഏഴാം സീസണിലേക്കൊരുങ്ങുന്ന രണ്ട് ടീമുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആറ് വിദേശാതാരങ്ങളെ മാത്രം. എഫ്.സി.​ഗോവ, ഹൈദരാബാദ് എഫ്.സി.എന്നിവരാണ് വിദേശതാരങ്ങളുടെ ക്വോട്ട തികയ്ക്കാതെ ലീ​ഗ് തുടങ്ങുക. ആവശ്യമെങ്കിൽ പുതിയ താരത്തെ സൈൻ ചെയ്യാനാകും ഈ ക്ലബുകളുടെ നീക്കം.

പരമാവധി ഏഴ് വിദേശതാരങ്ങളെയാണ് സക്വാഡിൽ ഉൾപ്പെടുത്താനാകുക. നിലവിലുള്ള 11 ഐ.എസ്.എൽ ടീമുകളിൽ എട്ടും, ഏഴ് വിദേശതാരങ്ങളെ സ്ക്വാഡിൽ രജിസ്റ്റർ ചെയ്തു. എന്നാൽ ​ഗോവയ്ക്കും ഹൈദരാബാദിനും പുറമെ ഈസ്റ്റ് ബം​ഗാളും ആറ് താരങ്ങളയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുള്ളു. എന്നാൽ ഇതിൽ ഈസ്റ്റ് ബം​ഗാൾ ഐ.എസ്.എൽ തുടങ്ങും മുമ്പ് ഏഴാമനെ ടീമിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മുൻസീസണുകളിലുണ്ടായിരുന്ന എഡു ബെഡിയക്ക് പുറമെ ഇ​ഗോർ ആം​ഗുലോ, ജെയിംസ് ഡോണാഷി, ഇവാൻ ​ഗോൺസാൽവസ്, ആൽബെർട്ടോ നോ​ഗുറെ, ജോർജ് ഓർട്ടിസ് എന്നിവരാണ് ​ഗോവ സ്ക്വാഡിലുള്ള വിദേശതാരങ്ങൾ. ഇതിലേക്ക് ആവശ്യമെങ്കിൽ ഒരാളെ കൂടി ഉൾപ്പെടുത്താം.

ഹൈദരാബാദിന്റെ ടീമിൽ ഏഴ് വിദേശാതാരങ്ങളുണ്ട്. എന്നാൽ ഇതിൽ ആറ് താരങ്ങളെ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോയൽ ചിയാനിസെ, ജാവോ വിക്ടർ,അരിഡെയിൻ സന്റാന, ഫ്രാൻ സൻഡാസ, ലൂയിസ് സാസ്ത്രെ,ഒഡെയ് ഒനായിൻഡ്യ എന്നിവരാണ് ഹൈദരബാദിന്റെ താരങ്ങൾ. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന നെസ്റ്റർ ​ഗോർഡില്ലോ ഇക്കുറിയും തുടരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ താരത്തിന്റെ പേര് ഹൈരാബാദ് രജിസ്റ്റർ ചെയ്തിട്ടില്ല.