SHARE

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ സൂപ്പർതാരം മാഴ്സലോയെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഇറ്റാലിയൻ ക്ലബുകൾ രം​ഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്റർ മിലാൻ, യുവന്റസ് എന്നീ ക്ലബുകളാണ് ബ്രസീലിയൻ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ മാഴ്സലോയുടെ വൻ പ്രതിഫലം ഈ നീക്കം യാഥാർഥ്യമാകുന്നതിന് തടസമാണ്.

32- കാരനായ ലെഫ്റ്റ് ബാക്കിന്റെ പ്രതിനിധികളുമായി രണ്ട് ഇറ്റാലിയൻ ക്ലബുകളും ചർച്ച നടത്തിയെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ എട്ട് ദശലക്ഷം യൂറോ എന്ന വാർഷികപ്രതിഫലമാണ് മാഴ്സലോ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് ഭീമമായി തുകയാണെന്നും ഇത് നൽകാൻ തൽക്കാലം ഇരുക്ലബുകളും തയ്യാറല്ലുമാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ചർച്ചകൾ നിർത്തിയതായും റിപ്പോർട്ടുകളുണ്ട്.

2007 മുതൽ റയൽ മഡ്രിഡിന്റെ താരമാണ് മാഴ്സലോ. സമീപകാലത്തെ റയലിന്റെ യൂറോപ്യൻ മേധാവിത്വത്തിൽ നിർണായകപങ്കും മാഴ്സലോയ്ക്കുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളായി മാഴ്സലോയുടെ ആദ്യ ഇലവനിലെ സ്ഥാനം ന്ഷ്ടമായി.