SHARE

ഐലീഗില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി മുന്നേറുന്ന ഗോകുലം കേരള എഫ്‌സിയിലേക്ക് പുതിയ താരങ്ങള്‍. ഘാനയില്‍ നിന്നുള്ള പത്തൊമ്പതുകാരന്‍ ക്രിസ്റ്റ്യന്‍ സാബ, തൃശൂര്‍ സ്വദേശി പി.എ. നാസര്‍ എന്നിവരെയാണ് ക്ലബ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരും സീസണിന്റെ തുടക്കം മുതല്‍ ക്ലബിനൊപ്പമുള്ളവരാണ്. അടുത്ത മത്സരങ്ങളില്‍ രണ്ടു താരങ്ങളും കളിക്കും. ഇരുവരും സ്‌ട്രൈക്കര്‍മാരാണ്.

സാബ ഗോകുലത്തിന്റെ റിസര്‍വ് ടീമിനൊപ്പം തുടക്കം മുതല്‍ ഉണ്ടായിരുന്നു. റിസര്‍വ് ടീമിനായി നടത്തിയ മിന്നും പ്രകടനങ്ങളാണ് സീനിയര്‍ ടീമിലേക്ക് വിളിയെത്താന്‍ കാരണം. വേഗതയും ഡ്രിബ്ലിംഗ് മികവുമാണ് ബിനോ ജോര്‍ജിന്റെ വിളിയെത്താന്‍ കാരണം. തൃശൂര്‍ സ്വദേശിയ നാസര്‍ കഴിഞ്ഞ സീസണില്‍ ഗോകുലത്തിലെത്തിയതാണ്.

പരിക്കുമൂലം കഴിഞ്ഞ സീസണില്‍ കളിക്കാനായില്ല. ഇത്തവണ നാസര്‍ പരിശീലന സെഷനിലുള്‍പ്പെടെ മികച്ച പ്രകടനമാണ് നടത്തിയത്. തൃശൂര്‍ എന്‍എസ്എസ് കോളജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജുകള്‍ക്കായി കളിച്ചിട്ടുണ്ട്. പുതിയ രണ്ടു താരങ്ങള്‍ക്കും ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരായ മത്സരത്തില്‍ അവസരം ലഭിച്ചേക്കും.