അണ്ടര്‍ -19 ലോകകപ്പില്‍ ഓസീസിനെതിരെ ത്രസിപ്പിക്കുന്ന വിജയത്തോടെ ഇന്ത്യ സെമിയിലെത്തിയപ്പോള്‍ തകര്‍ത്തത് ഓസീസിനെ മാത്രമല്ല ഓസീസിനൊപ്പമുണ്ടായിരുന്ന റെക്കോര്‍ഡുകൂടിയാണ്. അണ്ടര്‍ -19 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 74 റണ്‍സിനായിരുന്നു ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്.
ഇന്നലത്തെ വിജയത്തോടെ 10 മത്സരങ്ങളാണ് ഇന്ത്യ തുടര്‍ച്ചയായി വിജയിച്ചത്. കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. അന്ന് പൃഥി ഷാ ആയിരുന്നു നായകന്. ഇത്തവണ ഇന്ത്യ ഇതുവരെ നാല് മത്സരങ്ങളാണ് തുടര്‍ച്ചയായി വിജയിച്ചിരിക്കുന്നത്.
2002-2004 കാലഘട്ടത്തിലായിരുന്നു തുടര്‍ച്ചയായ വിജയത്തോടെ ഓസീസ് ഇക്കാര്യത്തില്‍ മുന്നിലെത്തിയത്.അന്ന് ഒമ്പത് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കാന്‍ ഓസീസിനു കഴിഞ്ഞിരുന്നു. ഈ റെക്കോര്‍ഡാണ് 10 മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ തകര്‍ത്തത്. ഈ വിജയത്തോടെ ഇന്ത്യ സെമിയിലെത്തുകയും ചെയ്തു.