SHARE

ഐസിസി അണ്ടര്‍ -19 ലോകകപ്പ് കൂടുതല്‍ ആവേശ മത്സരങ്ങളിലേയ്ക്ക്. സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഓസീസിനെ കശക്കിയെറിഞ്ഞാണ് ഇന്ത്യ സെമി പ്രവേശനം നേടിയതെങ്കില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്റെ സെമി പ്രവേശം.

ആറു വിക്കറ്റിനാണ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തത്. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാന്‍ 49.1 ഓവറില്‍ 189 റണ്‍സിന് ഓള്‍ ഔട്ടായി. ഫര്‍ഹാന്‍ സാക്കില്‍(40), റഹ്മാനുള്ള(29), ആബിദ് മൊഹമ്മദ് അലി(28) അബ്ദുള്‍ റഹ്മാന്‍ (30) എന്നിവര്‍ അഫ്ഗാനു വേണ്ടി മികച്ച പ്രകടനം നടത്തി. പാകിസ്ഥാനായി മൊഹമ്മദ് ആമീര്‍ ഖാന്‍ മൂന്നു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 41.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ മുഹമ്മദ് ഹുറൈറയുടെ(64) അര്‍ദ്ധസെഞ്ചുറിയാണ് പാക് വിജയം അനായാസമാക്കിയത്. ഹൈദര്‍ അലി(28) മെഹമ്മദ് ഹാസിര്‍(29) ഖാസീം അക്രം (25) എന്നിവരും പാകിസ്ഥാനു വേണ്ടി മികച്ച രീതിയില്‍ ബാറ്റ് വീശി. ചെവ്വാഴ്ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ സെമി ഫൈനല്‍.