SHARE

അണ്ടര്‍-19 ലോകകപ്പില്‍ സിംബാബ്‌വേയ്ക്ക് വിജയം. സ്‌കോട്‌ലന്‍ഡായിരുന്നു സിംബാബ്‌വേയുടെ എതിരാളികള്‍. എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സിംബാബ്‌വേ നേടിയത്. സിംബാബ്വേയ്ക്കായി എന്‍ഡിലേല മികച്ച ബൗളിംഗാണ് കാഴ്ച്ചവച്ചത് എന്‍ഡിലേല നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യ ബാറ്റിംഗ് സ്‌കോഡ്‌ലന്‍ഡിനായിരുന്നു. 37.2 ഓവറില്‍ 140 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു. മറ്റുള്ളവരെല്ലാം പരാജയപ്പെട്ടപ്പോളും 68 റണ്‍സുമായി കെസ്സ് സജ്ജാദ് നടത്തിയ ചെറുത്തു നില്‍പ്പാണ് സ്‌കോട്‌ലന്‍ഡിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 28 റണ്‍സുമായി കെയിന്‍സും ഒപ്പമുണ്ടായിരുന്നു.

-Advertisement-

141 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വേ കേവലം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അവസാന പന്തില്‍ സിക്‌സറടിച്ചായിരുന്നു വിജയം. 85 റണ്‍സെടുത്ത മറുമണിയുടെ മികച്ച പ്രകടനമാണ് സിംബാബ്‌വേയ്ക്ക് മികച്ച വിജയം നേടിക്കൊടുത്തത് . 55 പന്തില്‍ നിന്നാണ് താരം 85 റണ്‍സെടുത്തത്. 37 റണ്‍സെടുത്ത ശുംഭയും നല്ല രീതിയില്‍ ബാറ്റ് വീശി