SHARE

​ഗൾഫ് കപ്പിലെ അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ഖത്തറിനോട് തോറ്റ് പുറത്തായതിന് പിന്നാലെ പരിശീലകനെ പുറത്താക്കി യു.എ.ഇ. വിഖ്യാത ഡച്ച് പരിശീലകനായ ബ്രെറ്റ് വാൻ മാർവിക്കിനെയാണ് യു.എ.ഇ പുറത്താക്കിയത്. മാർച്ചിൽ മാത്രമാണ് ടീം പരിശീലകനായി മാർവിക്ക് എത്തിയത് തന്നെ.

ഏഷ്യാ കപ്പ് സെമിയിൽ ഖത്തറിനോട് തോറ്റതിന് പിന്നാലെ ഇറ്റലിക്കാരൻ ആൽബെർട്ടോ സച്ചെറോണിയെ മാറ്റിയാണ് യു.എ.ഇ മാർവിക്കിനെ നിയോ​ഗിച്ചത്. യു.എ.ഇ ടീമിൽ മാർവിക്കിന് മികച്ച തുടക്കം കിട്ടി. എന്നാൽ ​ഗൾഫ് കപ്പിൽ ഇറാഖിനോടും പിന്നാലെ ഖത്തറിനോടും തോറ്റ് ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെയാണ് മാർവിക്കിന്റെ പണിപോയത്. രണ്ടിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു യു.എ.ഇ ഖത്തറിനോട് തോറ്റത്.

-Advertisement-

2010 ലോകകപ്പിൽ നെതർലൻഡ്സിനെ ഫൈനലിലേക്ക് നയിച്ച പരിശീലകനെന്ന നിലയിലാണ് മാർവിക്ക് ശ്രദ്ധേയനായത്. സൗദി അറേബ്യ, ഓസ്ട്രേലിയ തുടങ്ങിയ ദേശീയ ടീമുകളേയും മാർവിക്ക് പരിശീലിപ്പിച്ചിട്ടുണ്ട്.